സാലി ഹുസൈൻ മെമ്മോറിയൽ അഖില കേരള സെവെൻസ് ടൂർണമെൻറ്റിൽ വെറൈറ്റി കല്ലേറ്റുംകര ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : അയ്യൻകാവ് മൈതാനിയിൽ കാട്ടുങ്ങച്ചിറ ഫീനിക്സ് ക്ലബ്‌ സംഘടിപ്പിച്ച ഒന്നാമത് സാലി ഹുസൈൻ മെമ്മോറിയൽ അഖില കേരള സെവെൻസ് ടൂർണമെൻറ്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ വെറൈറ്റി കല്ലേറ്റുംകര റെഡ്‌ കാമാൻഡോസ് നടവരമ്പിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. നഗരസഭാ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഷാജു ഉദ്ഘാടനം ചെയ്തു. സമ്മാനദാനം അശ്വിൻ ഹുസൈൻ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസഫ്‌ പുതുശ്ശേരി, വൈസ് പ്രസിഡന്റ് അൽമുഹമ്മദ് തസ്‌ലിം, സെക്രട്ടറി മുഹ്സിൻ, ഖജാൻജി മുഹമ്മദ്‌ ആദിൽ എന്നിവർ വിജയികൾക്കു അനുമോദനങ്ങൾ നേർന്നു

Leave a comment

Top