ക്രൈസ്റ്റ് കോളേജിന് സി.എന്‍.ജയദേവന്‍ എം.പി.യുടെ സമ്മാനം

ഇരിങ്ങാലക്കുട : കായിക കലാമല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തമായി ഒരു ബസ്സ് എന്ന ക്രൈസ്റ്റ് കോളേജിന്‍റെ ഒരു ചിരകാലസ്വപ്നം പൂവണിയിച്ചുകൊണ്ട് സി.എന്‍.ജയദേവന്‍ എം.പി.യുടെ സ്‌നേഹസമ്മാനം. കായിക രംഗത്ത് തുടര്‍ച്ചയായി രണ്ടുകൊല്ലം സര്‍വ്വകലാശാലയിലെ മികച്ച കോളേജായി തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദൂരെസ്ഥലങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും തിരികെയെത്താനും ക്രൈസ്റ്റിലെ കുട്ടികളും അദ്ധ്യാപകരും നന്നേ വിഷമിച്ചിരുന്നു.

സ്വന്തമായി ബസ് വാങ്ങി സര്‍വ്വീസ് നടത്താന്‍ പലവുരു ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ പാതിവഴിയില്‍ നിലച്ചുപോയ ആ സ്വപ്നം തൃശൂര്‍ എം.പി സി.എന്‍.ജയ ദേവന്‍റെ പ്രത്യേക സമ്മാനമായി ക്രൈസ്റ്റ്‌കോളേജിന് ലഭിച്ചതോടെ യാഥാര്‍ത്ഥ്യമായി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കോളേജിന് എം.പി.ഫണ്ടില്‍നിന്ന് ധനസഹായം ലഭിക്കുന്നത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷനായിരുന്നു. മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപള്ളി, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ,ഫാ.ജോയി പീനിക്കാപ്പറമ്പില്‍, ഫാ.ഡോ.ജോളീ ആന്‍ഡ്രൂസ്, പി.ടിഎ. ഭാരവാഹികളായ കെ.എന്‍.സുഭാഷ്, ജെയ്‌സണ്‍ പാറേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  
Top