പാവക്കഥകളി അമേരിക്കയിലേക്ക്

ഇരിങ്ങാലക്കുട : കേരളത്തിന്റെ അത്യപൂര്‍വ്വ പാവകളി കലാരൂപങ്ങളിലൊന്നായ പാവക്കഥകളി അറ്റ്‌ലാന്റയിലെ സെന്റര്‍ ഫോര്‍ പപ്പട്രി ആര്‍ടിസിന്റെ അഭിമുഖ്യത്തില്‍ നവംബര്‍ 13 മുതല്‍ 19 വരെ നടക്കുന്ന പാവകളി ഉത്സവത്തില്‍ അവതരിപ്പിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്വറല്‍ റിലേഷന്‍സ് ആണ് ഈ സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നടനകൈരളിയുടെ പാവക്കഥകളി സംഘം വേണുജിയുടെ നേതൃത്വത്തില്‍ കല്യാണസൗഗന്ധികം കഥയാണ് അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കുന്നമ്പത്ത് ശ്രീനിവാസ്, കെ. സി. രാമകൃഷ്ണന്‍, കലാനിലയം രാമകൃഷ്ണന്‍, കലാമണ്ഡലം ശിവദാസ് എന്നിവരാണ് മറ്റു
കലാകാരന്മാര്‍. കെന്നെസാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും സംഘം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.

Leave a comment

Top