സി.പി.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം 16,17,18 തിയ്യതികളില്‍

ഇരിങ്ങാലക്കുട : മൂന്ന്‌ ദിവസത്തെ സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നവംബർ 16 വ്യാഴാഴ്‌ച മുതൽ തുടങ്ങും. രാവിലെ 9 30ന്‌ ശാരദ കുഞ്ഞന്‍ നഗറില്‍ (വ്യാപാര ഭവന്‍ ഹാള്‍) സംസ്ഥാന കമ്മിറ്റി അംഗം എന്‍ആര്‍ ബാലന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഏരിയ സെക്രട്ടറി ഉല്ലാസ്‌കളക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ പൂതംകുളം മൈതാനിയില്‍ പുസ്‌തക മേള പ്രൊഫ സി.ജെ ശിവശങ്കരന്‍ ഉദ്‌ഘാടനം ചെയ്യും. അഞ്ചിന്‌ പതാക കൊടിമര ദീപശിഖ ജാഥകള്‍ തുടങ്ങും. പതാക ജാഥ കോമ്പാറയിലെ തറയില്‍ ഷാജിയുടെയും കൊടിമര ജാഥ പൊറത്തിശേരിയിലെ ശാരദകുഞ്ഞന്‍ സ്‌മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. ലോക്കല്‍ കമ്മിറ്റികളിലെ മുന്‍ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സ്‌മൃതിമണ്ഡപങ്ങളില്‍ നിന്ന്‌ ദീപശിഖ പ്രയാണം തുടങ്ങും. വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ജാഥകള്‍ രാത്രി ആറിന്‌ ഠാണാവില്‍ കേന്ദ്രീകരിച്ച്‌ പൂതംകുളം മൈതാനത്തെ പൊതു സമ്മേളന നഗറില്‍ (കെ കെ മാമക്കുട്ടി നഗര്‍) എത്തും. പ്രൊഫ കെ.യു അരുണന്‍ എംഎല്‍എ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ കലാപരിപാടികള്‍ അവതരിപ്പിക്കും.18ന്‌ പകല്‍ മൂന്നിന്‌ കുട്ടംകുളം പരിസരത്ത്‌ നിന്ന്‌ ചുവപ്പ്‌ വളണ്ടിയര്‍ മാര്‍ച്ചും നാലിന്‌ മഹാത്മപാര്‍ക്കില്‍ നിന്ന്‌ പ്രകടനവും തുടങ്ങും. പൂതംകുളം മൈതാനിയിലാണ്‌ പൊതുസമ്മേളനം. കെ.പി ദിവാകരന്‍, കെ.സി പ്രേമരാജന്‍, വി.എ മനോജ്‌കുമാര്‍, ടി.എസ്‌. സജീവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top