വിജയദിനവും പ്രതിഭാപുരസ്‌ക്കാര സമർപ്പണവും 9 ന്

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജൂൺ 9 ശനിയാഴ്ച്ച 10 മണിക്ക് കാട്ടുങ്ങച്ചിറ പി ടി ആർ മഹലിൽ അനുമോദിക്കുന്നു. വിജയദിനവും പ്രതിഭാപുരസ്‌ക്കാര സമർപ്പണവും ഇന്നസെന്റ് എം പി ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിക്കും . സിവിൽ സർവ്വീസ് പരീക്ഷയിൽ 58-ാം റാങ്ക് കരസ്ഥമാക്കിയ hari കല്ലിക്കാട്ടിൽ , ഐ സി എൽ ഫിൻകോർപ്പ് എം ഡി കെ .ജി അനിൽകുമാർ , വീണാമോൾ ഗ്രൂപ്പ് ചെയർമാൻ ഡോ. ഇ പി ജനാർദ്ധനൻ , പി ടി ആർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി അബ്‌ദുൾ സമദ് എന്നിവർ മുഖ്യാതിഥികളായിരിക്കും . ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എൻ k ഉദയപ്രകാശ് , ടി g ശങ്കരനാരയന്നം എന്നിവർ ഉപഹാര സമർപ്പണം നടത്തും . ബ്ലോക്ക് തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളുകളെ ചടങ്ങിൽ ആദരിക്കും .

ഉപരിപഠന സാധ്യതകളും അഭിരുചികളും എന്ന വിഷയത്തെകുറിച്ച ഇന്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ ടി എം മൻസൂർ അലി ക്ലാസ്സെടുക്കുന്നു . കല സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുള്ള  എല്ലാ അർഹരും എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top