വിജയൻ കൊലപാതകം : ചുണ്ണാമ്പിനെ ചൊല്ലിയുള്ള തർക്കത്തിനിടയാക്കിയ പെട്ടിക്കടയിലേക്ക് പ്രതികളേ തെളിവെടുപ്പിന് കൊണ്ടുവന്നു

ഇരിങ്ങാലക്കുട : വിജയൻ കൊലക്കേസിലെ പ്രതികളെ ബസ്റ്റാന്റിലെ ജോളി ബാറിന് സമീപത്തെ പെട്ടിക്കടയുടെ സമീപത്തേക്ക് തെളിവെടുപ്പിനായി പോലീസ് കൊണ്ട് വന്നു. ഇവിടെ വച്ചാണ് ചുണ്ണാമ്പിനെ ചൊല്ലി വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നത്.. ഇതിലുള്ള വൈരാഗ്യത്തിലാണ് രാത്രി പത്തുമണിയോടെ വിനീതിനെ അന്വേഷിച്ച് സംഘം വിജയന്റെ വീട്ടിലെത്തിയത്. വാതില്‍ തുറന്ന് വന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചു കൊന്നത്.

ഒന്നാം പ്രതി താണിശ്ശേരി ഐനിയിൽ വീട്ടിൽ രഞ്ജിത്ത്(29), കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25),ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27), പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22), കരണക്കോട്ട് അര്‍ജ്ജുന്‍(18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22), കാറളം സ്വദേശി ദീലീഷ് (20), കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് (20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19) എന്നിവരെ കൂട്ടിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം പ്രതികളേയും കൊണ്ട് താണിശ്ശേരി കല്ലട അമ്പലത്തിന് പിറകിലുള്ള ബണ്ട്, പ്രതികളുടെ വീടുകള്‍ പ്രതികള്‍ ചികിത്സ തേടിയ കൊടകര ശാന്തി ആശുപത്രി, എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top