‘ഓൾഡ് മാൻ ആൻഡ് ദി സീ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ എണസ്റ്റ് ഹെമിങ്ങ് വെയുടെ നോവലിനെ പ്രമേയമാക്കി ജൂഡ് ടെയ്ലർ സംവിധാനം ചെയ്ത ‘ഓൾഡ് മാൻ ആൻഡ് ദി സീ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുൺ 8 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു.1952ൽ എഴുതപ്പെട്ട ഓൾഡ് മാൻ ആൻഡ് ദി സീ ,1953 ലെ പുലിറ്റ്സർ പുരസ്കാരം നേടിയിരുന്നു.

ഒരു കൊച്ചു വഞ്ചിയിൽ കടലിൽ പോയി മീൻ പിടിക്കുന്ന വ്യദ്ധനായ സാന്‍റിയാഗോവിന്‍റെ കഥയാണ് ചിത്രം പറയുന്നത്.തുടർച്ചയായ 84 ദിവസവും മീനൊന്നും ലഭിക്കാതെ, സാന്‍റിയാഗോവിന് മടങ്ങേണ്ടി വരുന്നു. ആദ്യത്തെ നാൽപത് ദിവസം കൗമാരക്കാരനായ മനോലിൻ കൂടെ ഉണ്ടായിരുന്നുവെങ്കിലും, വൃദ്ധനെ നിർഭാഗ്യവാനെന്ന് മുദ്ര കുത്തി, തുണ പോകുന്നതിൽ നിന്ന് മനോലിന്‍റെ മാതാപിതാക്കൾ തടയുന്നു. എൺപത്തിയഞ്ചാം ദിവസവും ശ്രമം തുടർന്ന്, കരയിൽ നിന്ന് ഏറെ ദൂരം പിന്നിടുന്ന സാന്‍റിയാഗോവിന്‍റെ ചൂണ്ടയിൽ ഒരു കൂറ്റൻ മാർലിൻ മത്സ്യം കുടുങ്ങുന്നു.

എന്നാൽ സാന്‍റിയാഗോവിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടി നല്കി ,മൽസ്യം തോണിയും വലിച്ച് കൊണ്ട് പോവുകയാണ്… എ കനായി ഭാഗ്യം തേടി കടലിലേക്ക് പോകുന്ന സാന്റിയാഗോ ജീവിതത്തിന്‍റെ നിർണ്ണായക ഘട്ടങ്ങളിൽ എകനാകുന്ന ആധുനിക മനുഷ്യന്‍റെ പ്രതീകമാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ നടൻ ആന്‍റണി ക്വിൻ ആണ് പ്രധാന വേഷത്തിൽ. പ്രവേശനം സൗജന്യം

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top