ഷഹബാസ് അമൻ ഇരിങ്ങാലക്കുടയിൽ പാടുന്നു, ജൂൺ 24ന്

ഇരിങ്ങാലക്കുട : സംഗീത സാഹിത്യ ലോകത്തെ വ്യക്തിത്വങ്ങളെ എക്കാലത്തും ആദരപൂർവ്വം സ്വീകരിച്ച ഇരിങ്ങാലക്കുടയുടെ മണ്ണിൽ പാട്ടും പറച്ചിലുമായി ഷഹബാസ് അമൻ സേവ് ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ ജൂൺ 24 ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട എം സി പി ഇന്‍റർ നാഷണൽ കൺവെൻഷൻ സെന്‍ററിൽ പാടുന്നു. ഈ വർഷത്തെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും , ഗസൽ ഗായകനും സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമെല്ലാമാണ് അദ്ദേഹം

സേവിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും പ്രതിഭ സംഗമവും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവ്വഹിക്കും. സി എൻ ജയദേവൻ എം പി, ടി വി ഇന്നസെന്‍റ് എം പി, കെ യു അരുണൻ എം എൽ എ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ഡോ. വി പി ഗംഗാധരൻ, ടോവിനോ തോമസ്, എന്നിവർ മുഖ്യാതിഥികളായിരിക്കും.

ചാന്ത്‌പൊട്ട്, ചോക്ലേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, വിശുദ്ധൻ, അന്നയും റസൂലും, പത്തേമാരി, മായാനദി, സുഡാനി ഫ്രം നൈജീരിയ, തുടങ്ങിയ സിനിമകളിലെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചീട്ടുണ്ട്. കൂടാതെ പരദേശി, രാമാനം, പകൽ നക്ഷത്രങ്ങൾ, ഇന്ത്യൻ റുപ്പി, ബാവൂട്ടിയുടെ നാമത്തിൽ സ്പിരിറ്റ്, സുഡാനി ഫ്രം നൈജീരിയ എന്നി ചിത്രങ്ങളിൽ സംഗീത സംവിധായകനായും ശ്രദ്ധ നേടിയ ഷഹബാസ് അമന്റെ സ്വരം നേരിട്ട് കേൾക്കുവാനും ആസ്വദിക്കാനുമുള്ള അവസരം ഇരിങ്ങാലക്കുടയിൽ ലഭിക്കുകയാണ്

രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സംഗീത വിസ്മയത്തിൽ അനുഗ്രഹീത കലാകാരന്മാരായ റോഷൻ ഹാരിസ് (തബല)രാജേഷ് ചേർത്തല(ഫ്ലൂട്ട്) പോൾസൺ ജോസഫ് (സിത്താർ) യാസാണ് ഗ്യാരി പെരേര (കീ ബോർഡ്) നിഷാന്ത് കുമാർ (അഡിഷണൽ പേർക്കേഷൻസ്) എന്നിവരും ഈ സംഗീത രാവിനെ അവിസ്മരണനീയമാക്കും .സ്വന്തമായ് ചിട്ടപ്പെടുത്തിയതും ആലപിച്ചതുമായ ഗാനങ്ങൾ കൂടാതെ സംഗീത ലോകത്തെ അതുല്യ പ്രതിഭകളായ ഉസ്താദ് ഹൈദി ഹസൻ, ഗുലാം അലി, ജഗ്ജിത സിംഗ്, പങ്കജ് ഉദാസ്, സൈഗാൾ, എ ആർ റഹ്‌മാൻ, എം എസ് ബാബു രാജ് തുടങ്ങിയവരുടെ മാസ്മരിക ലോകത്തിലേക്ക് ഷഹബാസ് നമ്മെ എത്തിക്കും.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ് ലഭിക്കുന്ന സ്ഥലങ്ങൾ : തവരങ്ങാട്ടിൽ ഹാർഡ്‌വെയേഴ്സ് തൃശൂർ റോഡ്, ഇരിങ്ങാലക്കുട, എസ് ജി മാർക്കറ്റിങ് അസോസിയേറ്റ്‌സ് എൽ ഐ സി ക്ക് മുൻവശം, ലക്ഷ്മി ട്രേഡേഴ്സ് മുൻസിപ്പൽ ഓഫീസിനു സമീപം, സെൻട്രൽ സ്പെഷ്യലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്റർ, എവർ ബ്രൈറ്റ് ഇലക്ട്രിക്കൽസ് ഠാണാ, മൈ ഐഡിയ ഷോ റൂം തൃശൂർ റോഡ്, ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വുഡ്‌ലാൻഡ്സ് ഹോട്ടലിനു സമീപം.

കൂടുതൽ വിവരങ്ങൾക്ക് : അബ്‌ദുൾസമദ് കെ എസ് : 9447120867 , മനീഷ് വി അരീക്കാട്ട് : 9349001932 , അഡ്വ. പി ജെ ജോബി : 8921385570 , കെ.സി ശിവരാമൻ : 9447408515 , അബ്‌ദുൾ ഫൈസൽ : 9895173724 , ഷിജിൻ ടി വി : 9446938685 , ബിനോയ് എ എസ് : 9895608045 , സിബിൻ ടി ജി 9846097144

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
Top