പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വിശ്വവിഖ്യാതനായ പക്ഷിശാസ്ത്രജൻ ഡോ. സലീം അലിയുടെ ജന്മദിനമായ നവമ്പർ 12 ന് തൃശൂർ സോഷ്യIൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ ബേഡേഴ്സ് സാൻസ് ബോർഡേഴ്സും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സഹകരണത്തോടെ പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്‌ഘാടനം സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൻ ഡോ. ക്രിസ്റ്റി നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട് മനക്കൊടി കോൾ നിലങ്ങളിൽ പക്ഷി നിരീക്ഷണവും സർവ്വേയും നടത്തി. വൈവിധ്യം നിറഞ്ഞ പക്ഷികളുടെ ലോകത്തെേക്കുറിച്ച് ഡോക്യുമെന്ററി, ക്വിസ്സ്, ഡോ സലിം അലി അനുസ്മരണം എന്നിവ ദിനാചരത്തിനോടു അനുബന്ധിച്ച് നടത്തി. സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ എ ജയമാധവൻ അദ്ധ്യക്ഷത വഹിച്ചു. ജനശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ബേബി ജെ ആലപ്പാട്ടിന ആദരിച്ചു. ഡോ സലിം അലി അനുസ്മരണം സി.എ.അബ്ദുൾ ബഷീർ നടത്തി. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റയ്ഞ്ച്ഒഫീസർ ഇ സ്‌ സദാനന്തൻ, ഡോ ഇ എം അനീഷ് , റാഫി കല്ലേറ്റുംകര, ശ്രീ ശ്രീദേവ് പുത്തുർ എന്നിവർ സംസാരിച്ചു

Leave a comment

Top