സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിഗ്രാമിലെ പള്ളിവക സ്ഥലത്ത് പള്ളിയിലെ വൈദീകരും മുഴുവൻ പള്ളികമ്മറ്റി അംഗങ്ങളും ഓരോ മരം നടുന്ന ചടങ്ങ് വികാരി ഡോ. ആന്റോ ആലപ്പാടൻ മാവിൻതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും കടമയായി ഏറ്റെടുത്തുകൊണ്ട് മരങ്ങൾ വച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഒഴിവാക്കികൊണ്ടും പരിസ്ഥിതിയെ സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ ഫാ. ആന്റോ ആലപ്പാടൻ പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. മിൽട്ടൺ തട്ടിൽ കുരുവിള, ഫാ. അജോ പുളിക്കൻ, ഫാ. ഫെമിൻ, എന്നിവരും ട്രസ്റ്റിമാരായ പ്രൊഫ്.ഇ ടി ജോൺ, ലോറൻസ് ആളൂക്കാരൻ, ഫ്രാൻസിസ് കോക്കാട്ട്, റോബി കാളിയങ്കര എന്നിവരും നേതൃത്വം നൽകി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top