‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവൽ’ – ഡി വൈ എഫ് ഐ യുടെ പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി “ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവൽ” എന്ന മുദ്രാവാക്യമുയർത്തിൽ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുടയിൽ ആയിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് വ്യക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം പടിയൂരിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് മേഖലാ കമ്മറ്റി നടത്തിയ വൃക്ഷത്തെ നടൽ പരിപാടി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് വനിത കോളേജ് എഡിറ്ററും എസ് എഫ് ഐ ഏരിയ കമ്മറ്റി അംഗം കൂടിയായ ഗംഗ ഗോപി നിർവ്വഹിച്ചു . മേഖലാ സെക്രട്ടറി കെ.കെ ശ്രീജിത്ത്, പ്രസിഡന്‍റ് നിതീഷ് മോഹൻ, ട്രഷറർ എ.എസ് ഷാരംഗ് എന്നിവർ നേതൃത്വം നൽകി.

Leave a comment
  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top