പരിസ്ഥി ദിനാഘോഷം

എടക്കുളം : എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായ്ആചരിച്ചു. കർഷക ശ്രീ അവാർഡ് നേടിയ സുബ്രഹ്മണ്യൻ വത്യേടത്ത് സ്കൂൾ കോംപൗണ്ടിൽ പേരമരം നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. സ്കൂളിലെ മുൻ മാനേജരും എസ് എൻ ജി എസ് എസ് പ്രസിഡന്റുമായ കെ കെ വത്സലൻ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പ്രധാനാദ്ധ്യാപിക സുധ ടി ഡി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ കുട്ടികക്കും വൃക്ഷത്തൈകളും വിത്തുകളും നൽകി.തുടർന്ന് പ്ലക്കാർഡുകളുമായ് റാലി നടത്തി. സിന്ദുകൃഷ്ണ, നിഷ കെ എസ് എന്നിവർ സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top