ആനപനകൾ നട്ടുകൊണ്ട് കൂടൽമാണിക്യം ദേവസ്വം പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വ്യത്യസ്മായ ഒരു പരിസ്ഥിതി ദിനാചരണവുമായി കൂടൽമാണിക്യം ദേവസ്വം. വർഷാവർഷം സ്വന്തം ആനക്കും ഉത്സവത്തിനു വരുന്ന ആനകൾക്കും ഉള്ള പനം പട്ടക്കും വേണ്ടി ലക്ഷങ്ങൾ ചെലവ് വരുന്നത് ചുരുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ ദേവസ്വം കൊട്ടിലാക്കൽ പറമ്പിന്‍റെ അതിർത്തികളിൽ ആനപനകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു ആനത്താവളത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു.


ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടിൽ ഭരതൻ, എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം മാനേജർ രാജി സുരേഷ്, ക്ഷേത്രം ജീവനക്കാർ, ക്ഷേത്രം കീഴേടം പ്രതിനിധികൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

786total visits,9visits today

  • 24
  •  
  •  
  •  
  •  
  •  
  •  
  •  
Top