പഠനോപകരണ വിതരണവും വൃക്ഷതൈ വിതരണവും

മാപ്രാണം : രാജീവ് ഗാന്ധി എഡുക്കേഷണൽ & കൾച്ചറൽ ഫോറം പൊറത്തിശ്ശേരിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായി അഞ്ചാം വർഷവും അനുമോദന സദസ്സും, പഠനോപകരണ വിതരണവും, വൃക്ഷതൈ വിതരണവും, ആരോഗ്യ ക്യാമ്പും സംഘടപ്പിച്ചു. സംഘടനയുടെ രക്ഷധികാരിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം.പി ജാക്സൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ടി ടി.വി ബിജോയ് അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്മ്യഷിജു ബ്ലോക്ക് കോൺഗ്രസ് പ്രസിസണ്ട് ടി.വി.ചാർളി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ആർ ഷാജു, മുൻ നഗരസഭ ചെയർപേഴ്സൻ ബെൻസി ഡേവിഡ്‌, ഇരിങ്ങാലക്കുട കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. രാജീവ് ഗാന്ധി എഡുക്കേഷണൽ & കൾച്ചറൽ ഫോറം സെക്രട്ടറി സുജോയ്‌ സ്വാഗതവും ട്രഷറർ സുനിൽ നന്ദിയും പറഞ്ഞു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top