പൊറത്തിശ്ശേരിയിലേക്ക് വീണ്ടും ലോട്ടറി ഒന്നാം സമ്മാനം

മാപ്രാണം : നവംബർ മാസം ഏഴാം തിയ്യതിയിലെ SS-79thസ്ത്രീ ശക്തി നറുക്കെടുപ്പിൽ SA 671218 നമ്പറിൽ ഒന്നാം സമ്മാനമായ അറുപത് ലക്ഷം രൂപ തേടിയെത്തിയത് പൊറത്തിശ്ശേരിയിലെ ചങ്കരൻ കണ്ടത്ത് കോരന്റെ മകൻ സി.കെ.അശോകനെയാണ് . മാപ്രാണം സെവൻസ്റ്റാർ ലോട്ടറി ഏജൻസിയിലൂടെയുള്ള ലോട്ടറിയിലാണ് അശോകന്റെ വിജയഘാത രചിക്കപ്പെട്ടത്. കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടയിൽ നാലാം തവണയാണ് സെവൻസ്റ്റാർ ലോട്ടറി ഏജൻസിയിൽ ഒന്നാം സമ്മാന തുകകൾ ലഭിക്കുന്നത്. ഇരുപത്തിമൂന്ന് വർഷമായി പെയിന്റിങ്ങ് തൊഴിലാളിയായി പോരുന്ന അശോകൻ കഠിനദ്വാനിയാണെന്ന് നാട്ടുകാർ പറയുന്നു. അശോകനെ പോലൊരാൾക്ക് ഇതുപോലെയൊരു ഭാഗ്യം കൈവന്നതിൽ നാട്ടുകാരും സന്തോഷത്തിലാണ്. ഭാര്യയും അമ്മയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അശോകൻ. അറുപത് ലക്ഷം തേടിയെത്തിയെങ്കിലും തന്റെ പ്രിയപ്പെട്ട തൊഴിലിനോട് വിട പറയാൻ അശോകനൊരുക്കമല്ല. അമ്മ: ചക്കികുട്ടി, ഭാര്യ:സുമ അശോകൻ, മകൻ അമൽ 13 വയസ്സ് മാപ്രാണം ഹോളിക്രോസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

Leave a comment

  • 273
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top