ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂവും മധുരവും പഠനോപകാരണങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ സോണിയ ഗിരി ഉദ്‌ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രമണി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ബീനടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്‌ദുൾ ഹഖ് എന്നിവർ കുട്ടികളെ സ്വീകരിച്ചു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ദേവി ടീച്ചർ, പ്രിൻസിപ്പൽമാരായ പ്യാരിജ, ഹേന, പി ടി എ എക്‌സിക്യൂട്ടീവ് അംഗം ബാസുരാങ്കൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സൗജന്യ യൂണിഫോം വിതരണ ഉദ്‌ഘാടനവും നടന്നു.

രക്ഷിതാക്കൾക്കുള്ള പ്രത്യേക യോഗത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സ് രമണി ടീച്ചർ ക്ലാസ് നൽകി. തുടർന്ന് വിഭവസമൃദ്ധമായ സദ്യയോടെ ഉച്ചഭക്ഷണത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനവും നടത്തി.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
  •  
Top