യുവാവിനെ കഞ്ചാവ് സഹിതം പിടികൂടി

ഇരിങ്ങാലക്കുട : കീഴുത്താണിക്ക് സമീപം തൃത്താണി പാടത്ത് നിന്ന് 20 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പറപറമ്പിൽ സുരേഷ് (46) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഒ വിനോദും സംഘവും പിടികൂടിയത്. താണിശ്ശേരി കിഴുത്താണി മേഖലയിൽ വിപുലമായ കഞ്ചാവ് വിതരണം നടക്കുന്നുണ്ട്. ഇവിടെ നിന്നും മാസങ്ങൾക്കു മുൻപും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. എക്സൈസ് സംഘത്തിൽ കെ എസ് സിവിൻ, പി.ആർ അനിൽ കുമാർ, കെ.എ അനീഷ്, പിങ്കി മോഹൻദാസ്, ജയശ്രീ പീ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
Top