കൂടൽമാണിക്യ ക്ഷേത്രോത്സവ കണക്കുകൾ അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ചരിത്രത്തിൽ ആദ്യമായ് ഒരു മാസത്തിനകം കൂടൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്‍റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് യു പ്രദീപ് മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി മാതൃകയായ്. വ്യാഴാഴ്ച പടിഞ്ഞാറേ ഊട്ടുപുരയിൽ നടന്ന ഭക്തജനങ്ങളുടെ യോഗത്തിൽ വരവ് 1,18,44879 ചിലവ് 1,16,79875 നീക്കിയിരിപ്പ് 1,65004 ഉള്ള കണക്കാണ് അവതരിപ്പിച്ചത്.

കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീർത്ഥാടനത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തിൽ ചർച്ചകൾ നടന്നു. യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ വി ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, പരമേശ്വരൻ നമ്പൂതിരിപ്പാട്, എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top