അനധികൃത മദ്യവില്പന – പ്രതിക്ക് തടവും പിഴയും

 

ഇരിങ്ങാലക്കുട : അനധികൃത മദ്യവിൽപന നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 2016 ജൂലൈ 28 ന് ആളൂർ മേൽപ്പാലത്തിന് താഴെ അമിതമായ് മദ്യം ശേഖരിച്ച് അമിത ആദായത്തിനു വേണ്ടി ഇന്ത്യൻ നിർമ്മിത വിദേശമദ്യം അനധികൃതമായി വിൽപ്പന നടത്തിയ ഒറീസയിലെ രാജ്പൂർ ടൗണിൽ കാച്ചര വില്ലേജിൽ ഗണേഷ് ദാസിനെയാണ് (29) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം ഒന്നര വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടക്കാതിരുന്നാൽ 6 മാസം കൂടി ശിക്ഷ അനുഭവിക്കണം.

കൊടകര പോലീസ് ഇൻസ്പെക്ടറായ ജിബു ജോൺ ആണ് കേസന്വേഷണം നടത്തി ചാർജ്ജ് ഫയലാക്കിയത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ, പി. ആന്റണി എന്നിവർ ഹാജരായി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top