കൂടൽമാണിക്യ സ്വാമിക്ക് 10 കിലോ തൂക്കമുള്ള കതിർക്കുല സമർപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യ സ്വാമിക്ക് 10 കിലോ തൂക്കമുള്ള കതിർക്കുല നിർമ്മിച്ച് മാടായിക്കോണത്തെ ഗംഗ അനിൽ കുമാർ. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് ഈ കതിർക്കുല നിർമ്മിച്ചത്. 90 സെന്റിമീറ്റർ ഉയരമുള്ള കതിർക്കുല വ്യാഴാഴ്ച നടക്കൽ സമർപ്പിച്ചു. വീട്ടുകാരുടെയും അയൽക്കാരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നതായി ഗംഗ പറഞ്ഞു. ഗംഗയുടെ ഭർത്താവ് മംഗലത്ത് അനിൽകുമാർ ചേർപ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ. മക്കൾ : ഗോകുൽ, ഇന്ദ്രജിത്ത്.

Leave a comment

  • 63
  •  
  •  
  •  
  •  
  •  
  •  
Top