കൂടൽമാണിക്യത്തിൽ തൃക്കേട്ട വെച്ച്നമസ്ക്കാരം

ഇരിങ്ങാലക്കുട : ക്ഷേത്രൈശ്വര്യം, ഗ്രാമൈശ്വര്യം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ഒരു വേദയജ്ഞമാണ് വെച്ച് നമസ്ക്കാരം. യാഗാദി കർമ്മങ്ങളെ അനുഷ്ഠിച്ച് നിത്യ അഗ്നിഹോത്രം അനുഷ്ഠിച്ചിട്ടുള്ള അഗ്നിഹോത്രികളാണ് കൂടൽമാണിക്യ ക്ഷേത്രത്തിൽ വെച്ച് ഇടവമാസത്തിലെ തൃക്കേട്ട നാളിൽ വെച്ച്നമസ്ക്കാരം നടത്തുന്നത്. അതിനുശേഷം ക്ഷേത്രത്തിലെ ഒരു വർഷത്തെ വരവ് ചെലവ് കണക്കുകൾ ഇരിങ്ങാലക്കുട ഗ്രാമത്തിലെ സംഘ ഗയ ഗ്രാമസഭയിൽ ദേവസ്വം ഭരണാധികാരികൾ അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഗ്രാമത്തിലെ മുഴുവൻ നമ്പൂതിരിമാരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് നിയമം.

സന്ധ്യാസമയത്ത് വാതിൽമാടത്തിന്റെ തെക്കു ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞാണ് അഗ്നിഹോത്രികൾ ഉപവിഷ്ടരാവുക. കൈമുക്ക് രാമൻ അക്കിത്തിരിപ്പാടായിരുന്നു അഗ്നിഹോത്രി. നെടുമ്പിള്ളി തരണനെലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആദ്യം വെച്ച്നമസ്ക്കരിച്ചത്. പിന്നെ മറ്റു നമ്പൂതിരി കുടുംബക്കാരും. തുടർന്ന് ഗ്രാമത്തിലെ എല്ലാ ഭക്ത ജനങ്ങളും ദക്ഷിണ വച്ച് അഗ്നിഹോത്രികളെ നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങി. ചടങ്ങുകൾക്ക് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജർ രാജി സുരേഷ്, ക്ഷേത്രം പരികർമി മണക്കാട് പരമേശ്വരൻ നമ്പൂതിരി മെമ്പർമാരായ പ്രേമരാജൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top