തുണിസഞ്ചി വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

ഇരിങ്ങാലക്കുട : ചേലൂർക്കാവ് റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി അംഗങ്ങൾക്ക് തുണി സഞ്ചി വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. പ്ലാസ്റ്റിക്കിന്‍റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന മലിനീകരണം തടയുന്നതിന് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഒരു വർഷമായി പ്ലാസ്റ്റിക്ക് സംഭരിച്ചു കൊണ്ടിരിക്കുന്നു. ഒരു പരിധി വരെ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞീട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്‍റ് ശശി വെട്ടത്തിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ എം സി രമണൻ മുരളി, ഷാജി സി.ബി, ശ്യാമള എന്നിവർ സംസാരിച്ചു. ബാബു എൻ എം സ്വാഗതവും രഘു കരുമാന്ത്ര നന്ദിയും പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top