സൗജന്യ പഠനോപകരണ വിതരണവും എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദനവും നടത്തി

ഇരിങ്ങാലക്കുട : കിഴുത്താണി നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ 200 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകാരണങ്ങളും എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി. ഇയ്യാനി സുധാകരൻ ചടങ്ങിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ ജി സതീശൻ ആശസകൾ അർപ്പിച്ചു. വിഷ്‌ണു സ്വാഗതവും വിജീഷ് പുളിപറമ്പിൽ നന്ദിയും പറഞ്ഞു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top