കൊടിയൻകുന്ന് വലിയപറമ്പ് സ്റ്റേഡിയം ഉദ്‌ഘാടനം ജൂൺ 3ന്

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആനന്ദപുരം കൊടിയൻകുന്ന് വലിയപറമ്പ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം ജൂൺ 3 ന് 2 :30 ന് വ്യവസായ കായിക യുവജന ക്ഷേമവകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കും. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് രാവിലെ 8 മണിമുതൽ ഫുട്‍ബോൾ ഷൂട്ടൗട്ട് മത്‌സരവും സന്തോഷ് ട്രോഫി താരങ്ങൾക്കും എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ആദരവും നൽകുന്നു. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം മണ്ണ് നാട്ടറിവ് കലാസംഘം തൃശൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സരള വിക്രമൻ, ജനറൽ കൺവീനർ ടി.ജി ശങ്കരനാരായണൻ, കൺവീനർ ടി.വി വത്സൻ എന്നിവർ പങ്കെടുത്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top