‘ഫസ്റ്റ് ഗ്രേഡർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ ഒന്നിന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കെനിയൻ സർക്കാർ 2003ൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയപ്പോൾ പഠനത്തിനായി ഒരുങ്ങുകയും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യം കൈവരിക്കുകയും ചെയ്ത ഗ്രാമീണനായ കിമാനി മറുഗെയുടെ ജീവിതകഥയെ ആസ്പദമാക്കി ജസ്റ്റിൻ ചാഡ്‌വിക്ക് സംവിധാനം ചെയ്ത ‘ഫസ്റ്റ് ഗ്രേഡർ’ എന്ന ഇംഗ്ലീഷ് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ ഒന്നിന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ 6:30ന് സ്ക്രീൻ ചെയ്യുന്നു.

ജെയ്ൻ എന്ന അധ്യാപികയും കിമാനിയുടെ ശ്രമങ്ങളിൽ പങ്കാളിയാകുന്നുണ്ട്. ഗിന്നസ് ബുക്കിൽ ഇടം നേടിയ കിമാനി മറുഗെ പിന്നീട് വിദ്യാഭാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുഎന്നിൽ പ്രസംഗിക്കുകയും ചെയ്തു.ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടുകയും സ്വാതന്ത്രത്തിന് വേണ്ടി സ്വന്തം കുടുംബത്തെ വരെ ബലി കൊടുക്കുകയും ചെയ്ത മറുഗെയുടെ ചിത്രം കൂടി ‘ ഫസ്റ്റ് ഗ്രേഡർ ‘ വ്യക്തമാക്കുന്നുണ്ട്. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സമയം 103 മിനിറ്റ് .പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ .പ്രവേശനം സൗജന്യം.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top