സേവാഭാരതി കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : വിവിധ ഉപസമിതികളിലായി പ്രവർത്തിക്കുന്ന സേവാഭാരതി അംഗങ്ങളുടെ കുടുംബസംഗമം നടത്തി. സേവാഭാരതി വൈസ് പ്രസിഡന്‍റ് കെ വി പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് എസ് വിഭാഗ് സഹസംഘ ചാലക് കെ ജി അച്യുതൻ മാസ്റ്റർ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആർ വി ജയകുമാർ എന്നിവർ പങ്കെടുത്തു. ‘സേവാ പ്രവർത്തനങ്ങളിൽ കുടുംബങ്ങളുടെ സഹകരണം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ജയകുമാർ, ഐ എ എസ് പരീക്ഷയിൽ റാങ്ക് നേടിയ ഹരി കല്ലിക്കാട്ടിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ഹയർ സെക്കണ്ടറി പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ പാർവതി മേനോനെയും ഏറ്റവും മുതിർന്ന സേവാപ്രവർത്തകൻ ലോക്കോ പൈലറ്റ് പി കെ ഭാസ്ക്കരനെയും കെ ജി അച്യുതൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ആർക്കിടെക്റ്റ് കൃഷ്‌ണകുമാർ, കരാട്ടെ മാസ്റ്റർമാരായ കെ വി ബാബു, ഓ കെ ശ്രീധരൻ എന്നിവരെയും ആദരിച്ചു.

ചടങ്ങിൽ ഗവൺമെന്‍റ് ബോയ്സ് സ്കൂളിൽ എസ് എസ് എൽ സി ക്ക് വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. കലാമത്സരങ്ങളിൽ മികവ് പുലർത്തിയ സാന്ദ്ര പിഷാരടി, ആശാ സുരേഷ് എന്നിവർക്കും ഉപഹാരം നൽകി. തിരുവാതിരക്കളിയിലെ പ്രമുഖയായ അണിമംഗലം സാവിത്രി അന്തർജ്ജനത്തെ സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്‌ണൻ ആദരിച്ചു. 11 വർഷമായി സേവാഭാരതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ നടത്തുന്ന അന്നദാനത്തിന് സേവനം ചെയുന്ന രാമൻ അവിട്ടത്തൂരിനെയും, സുരേഷ് പടിയൂരിനെയും ഡോ. ജയപ്രകാശ് പൊന്നാട അണിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങളുടെ നൃത്തം, ഗാനാലാപനം, തിരുവാതിരക്കളി എന്നിവയും നടത്തി. സേവാഭാരതി സെക്രട്ടറി പി ഹരിദാസ് സ്വാഗതവും ജയന്തി രാഘവൻ നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top