പ്ലാവ് ജയന് ഭൂമിമിത്ര പുരസ്ക്കാരം

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണ സംഘം ആലുവ നല്കി വരുന്ന ഭൂമിമിത്ര പുരസ്‌ക്കാരത്തിന് അവിട്ടത്തൂർ സ്വദേശി പ്ലാവ് ജയൻ അർഹനായ്. പ്രാദേശിക പ്രാധാന്യമുള്ള വൃക്ഷങ്ങൾ വച്ച് പിടിപ്പിച്ച് പ്രകൃതിയുടെ തനിമ പരിരക്ഷിക്കുന്നതിൽ വർഷങ്ങളായി പ്രതിബദ്ധതാപൂർവ്വം പ്രവർത്തിച്ചു വരുന്നതിനാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന്ആലുവയിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കെ ബാലകൃഷ്‌ണനായർ പ്ലാവ് ജയന് ഭൂമി മിത്ര പുരസ്ക്കാരം സമർപ്പിക്കും.

Leave a comment

  • 141
  •  
  •  
  •  
  •  
  •  
  •  
  •  
Top