ജവഹർലാൽ നെഹ്രുവിന്റെ അൻപത്തിനാലാം ചരമദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ അൻപത്തിനാലാം ചരമദിനം സമുചിതമായി ആചരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടിവി ചാർളി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വർഗ്ഗീസ് പുത്തനങ്ങാടി അദ്ധ്യക്ഷനായിരുന്നു. രാജീവ് ഗാന്ധി ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെയ്സൺ കെ ജെ, മുർഷീദ്, ചന്ദ്രശേഖരൻ, തോമസ് തൊകലത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top