കായിക മേഖലക്ക് മുതൽകൂട്ടായ്‌ സിന്തറ്റിക് ടെന്നീസ് കോർട്ട്

ഇരിങ്ങാലക്കുട : ഫാ. ഡോ. ജോസ് തെക്കൻ സി എം ഐ മെമ്മോറിയൽ സിന്തറ്റിക് ടെന്നീസ് കോർട്ടിന്‍റെ ആശിര്‍വ്വാദകര്‍മ്മം തൃശ്ശൂര്‍ സി.എം.ഐ.ദേവ മാതാ പ്രൊവിന്‍ഷ്യാള്‍ വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ. നിർവ്വഹിച്ചു. നാട മുറിക്കല്‍ കര്‍മ്മം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ മേധാവി കെ.ജെ. ചാക്കോ, കെ.എല്‍.എഫ്. മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി , ബ്ലൂ ഡയമൻഡ്‌സ് ഓഫ് ക്രൈസ്റ്റ് കോളേജ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ എന്നിവർ ചേർന്ന് നിര്‍വ്വഹിച്ചു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി.എം.ഐ, കോളേജ് പ്രിസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പാൾമാരായ പ്രൊഫ. വി പി ആന്റോ, ഫാ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ, ഫാ.ജോയ് പി ടി, കോളേജ് സൂപ്രണ്ടായ ഷാജു വർഗ്ഗിസ്, കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡന്റായ ജെയ്‌സൺ പാറേക്കാടൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top