കുത്തികൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 5 വർഷം കഠിനതടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട : എടവിലങ്, കാര സ്വദേശി കൈതക്കാട്ടിൽ പ്രതാപൻ എന്നയാളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാര പാലയ്‌ക്കാപാമ്പിൽ സനീഷ് എന്നയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. 5 വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ.

2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര സെന്ററിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി വാടകയ്ക്ക് ഓടുന്നത് സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധത്താലാണ് പ്രതി സനീഷ് പ്രതാപനെ കുത്തി പരിക്കേൽപ്പിച്ചത്. കൊടുങ്ങലൂർ അഡിഷണൽ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന എ മുകുന്ദൻ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തീട്ടുണ്ട്. കേസിന്റെ സമയത്ത് സാക്ഷികൾ കൂറുമാറിയിരുന്നു. എങ്കിലും സാഹചര്യ തെളിവുകളുടെയും പരാതിക്കാരന്റെ മൊഴിയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ, പി ആന്റണി എന്നിവർ ഹാജരായി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top