ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ടെന്നീസ് കോർട്ട് ആശിർവ്വാദകർമ്മം ബുധനാഴ്ച

ഇരിങ്ങാലക്കുട :  ക്രൈസ്റ്റ് കോളേജിൽ കായികമേഖലക്ക് മുതൽക്കൂട്ടായി സിന്തറ്റിക് ടെന്നീസ് കോർട്ട്. ഇരിങ്ങാലക്കുടയില്‍നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന, വിംബിള്‍ഡണ്‍-ഫ്രഞ്ച് ഓപ്പണ്‍-യു.എസ്. ഓപ്പണ്‍-ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന, ടെന്നീസില്‍ ഒളിംപിക് മെഡല്‍ നേടുന്ന താരങ്ങളെ വാർത്തെടുക്കുന്നതിനും ഇരിങ്ങാലക്കുടയില്‍ ഒരു സ്‌പോര്‍ട്‌സ് സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും വേണ്ടി ബ്ലൂ ഡയമണ്‍സ് ഓഫ് ക്രൈസ്റ്റ് കോളേജും, സൗത്ത് ഇന്ത്യന്‍ ബാങ്കും, കെ.എല്‍.എഫ്. കമ്പനിയും സംയുക്തമായി 25 ലക്ഷം രൂപയോളം ചിലവാക്കി പണികഴിപ്പിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് പരിശീലനത്തിനായി തയ്യാറാക്കിയിരിക്കുന്നു. ആശിര്‍വ്വാദകര്‍മ്മം 23 -ാം തിയ്യതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30-ന് തൃശ്ശൂര്‍ സി.എം.ഐ.ദേവ മാതാ പ്രൊവിന്‍ഷ്യാള്‍ വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ. നിർവ്വഹിക്കുന്നു. നാട മുറിക്കല്‍ കര്‍മ്മം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ മേധാവി കെ.ജെ. ചാക്കോ, കെ.എല്‍.എഫ്. മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി , ബ്ലൂ ഡയമൻഡ്‌സ് ഓഫ് ക്രൈസ്റ്റ് കോളേജ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ എന്നിവർ ചേർന്ന് നിര്‍വ്വഹിക്കും

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top