കെ പി സി സി വിചാർ വിഭാഗ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി

കിഴുത്താണി : കെ പി സി സി വിചാർ വിഭാഗ് രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ കിഴുത്താണി ആൽത്തറ പരിസരത്തു അനുസ്മരണ സമ്മേളനം നടത്തി. വിചാർ വിഭാഗ്തൃശൂർ ജില്ലാ ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. കെ പി സി സി വിചാർ വിഭാഗ് കാട്ടൂർ ബ്ലോക്ക് ചെയർമാൻ തിജേഷ് കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജേഷ് വടക്കേടേത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബിൻ തുടിയത്ത്, മണ്ഡലം സെക്രട്ടറി മുരളീധരൻ, സേവാദൾ ചെയർമാൻ റാഫി, ജോസ് മഞ്ഞളി എന്നിവർ സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top