ഗ്രാമജാലകത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്തു

വേളൂക്കര : കഴിഞ്ഞ 21 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധികരണമായ ഗ്രാമജാലകത്തിന്റെ പുതിയ ലക്കം നടവരമ്പ് ഗവ . ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു. പഞ്ചായത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പിൻബലം നൽകാൻ ഉദ്ദേശിച്ചുള്ള ഇത്തരം ഒരു പ്രസിദ്ധീകരണം സംസ്ഥാനത്ത് ആദ്യമായാണ്. ഒന്നിനൊന്നു വ്യത്യസ്തമായി ഓരോ പതിപ്പും ഇറക്കുവാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കുന്നു. വിപുലമായ മാധ്യമശ്രദ്ധ നേടിയിട്ടുള്ള ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ ആണ്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നസറുദീൻ ആദ്യ പ്രതി ഏറ്റു വാങ്ങി . എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ , ഖാദർ പട്ടേപ്പാടം , എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top