പച്ചക്കറിയുടെ വ്യാപനത്തിന് പദ്ധതിയുമായി ആനന്ദപുരം റൂറൽ ബാങ്ക്

ആനന്ദപുരം :  ആനന്ദപുരം മേഖലയിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക ലക്ഷ്യമിട്ട് ആനന്ദപുരം റൂറൽ ബാങ്ക് പച്ചക്കറി കൃഷി വ്യാപന പദ്ധതി ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് അംഗങ്ങളായ ടി.വി.വത്സൻ, ഏ.എം.ജോൺസൻ, ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്‍റ് ഐ.എൽ. പോൾ, ഐ.ആർ.ജെയിംസ്, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ സംസാരിച്ചു. ആത്മ ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ.സന്തോഷ് ക്ലാസെടുത്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top