അഗതി രഹിത പഞ്ചായത്ത് : മുരിയാട് മെഡിക്കൽ ക്യാമ്പ് നടന്നു

മുരിയാട് : സംസ്ഥാനസർക്കാരിന്‍റെ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ 217 ഗുണഭോക്താക്കളുടെ മെഡിക്കൽ ക്യാമ്പ് ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവ്വഹിച്ചു. ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പ്രഭു നമ്പൂതിരി അദ്ധ്യക്ഷം വഹിച്ചു.

സി ഡി എസ്‌ ചെയർപേഴ്സൺ ഷീജ മോഹനൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ , മോളി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗംഗ ദേവി സുനിൽ, വത്സൻ, വൃന്ദ കുമാരി, ജസ്റ്റിൻ ജോർജ്ജ് , കോരുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി സജീവ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്‌ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ ഡോ. പ്രഭു, ഡോസിനി രമ്യ , ഡോഅഷിത, ഡോ. സന്തോഷ് വി, എന്നിവർ പങ്കെടുത്തു രോഗ നിർണ്ണയം നടത്തി. 3 വർഷത്തേക്കുള്ള പദ്ധതി പ്രകാരം ഗുണ ഭോക്താക്കളുടെ ചീകിത്സ ചിലവ് പഞ്ചായത്ത്നടത്തുന്നതാണ്

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top