ഉന്നത വിജയം നേടിയവരെ യൂത്ത് കോൺഗ്രസ്സ് ആദരിച്ചു

ഇരിങ്ങാലക്കുട : ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ അന്ന ജെറി തൊഴുത്തും പറമ്പിലിനെയും പാർവ്വതി മേനോനേയും യൂത്ത് കോൺഗ്രസ്സ് സോൾവെന്‍റ് മേഖലയും, ചേലൂർ മേഖലയും ആദരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉപഹാരം സമർപ്പിച്ചു. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടിവി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, പി കെ ജിനൻ, പി ഭാസി, എം ഒ ജോൺ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ സുബിൻ പി എസ് , സനൽ കല്ലൂക്കാരൻ, നിധീഷ് ഷാജി, കിഷോർ, വിനിൽ കല്ലൂക്കാരൻ, ദേവേഷ് പി വി , അനുമോൾ പി. ആർ എന്നിവർ പങ്കെടുത്തു.

 

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top