ഇടതുപക്ഷ സർക്കാരിന്‍റെ രണ്ടാം വാർഷികദിനം ഇരിങ്ങാലക്കുടയിൽ യു ഡി എഫ് വഞ്ചനാദിനമായ് ആചരിച്ചു

ഇരിങ്ങാലക്കുട : രണ്ട് വർഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിന് നൽകിയത് കസ്റ്റഡി മരണങ്ങളും അരക്ഷിതാവസ്ഥകളുമാണെന്നും കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ. ഇടതുപക്ഷ സർക്കാരിന്‍റെ രണ്ടാം വാർഷികദിനം ഇരിങ്ങാലക്കുടയിൽ യു ഡി എഫ് വഞ്ചനാദിനമായ് ആചരിക്കുന്നതിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി ഭവനിൽ നിന്നാരംഭിച്ച റാലി വൈദ്യുതി ഭവനിൽ അവസാനിച്ചു. ഇവിടെ ചേർന്ന പ്രതിഷേധ യോഗത്തിൽ കെ കെ ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ഘടകകക്ഷി നേതാക്കളായ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ എ റിയാസുദിൻ, സി എം പി ഏരിയ സെക്രട്ടറി മനോജ്, ആർ എസ് പി ഡോ. മാർട്ടിൻ, കേരള കോൺഗ്രസ്സ് (ജേക്കബ്) ആന്റണി,ഡി സി സി സെക്രട്ടറി സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി ടി വി ചാർളി, ജോസഫ് ചാക്കോ, വർഗ്ഗിസ് പുത്തനങ്ങാടി, നിമ്മ്യ ഷിജു, ബെൻസി ഡേവിഡ് എന്നിവർ സംബന്ധിച്ചു

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top