ഹിന്ദുഐക്യവേദി ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. കടകളും സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞു കിടന്നു. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളു. രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുമ്പില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആല്‍ത്തറയ്ക്കലില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനത്തില്‍ ആര്‍എസ്എസ് താലൂക്ക് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി. സായിറാം മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി നഗര്‍ സംഘടനാസെക്രട്ടറി സുരേന്ദ്രന്‍ പൊറിത്തിേേശ്ശരി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല, സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍, എന്‍ടിയ ജില്ല സെക്രട്ടറി ജി.സതീഷ്മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ പി.എന്‍.ജയരാജ്, മനോഹരന്‍ തുമ്പൂര്‍, സെക്രട്ടറി മിനി മനോഹരന്‍, തപസ്യ ജില്ല സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ബിജെപി പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ബിഎംഎസ് മേഖല പ്രസിഡണ്ട് സുധീഷ്, സെക്രട്ടറി എന്‍.വി.ഘോഷ്, വിഎച്ച്പി ജില്ല ട്രഷറര്‍ വി.ആര്‍.മധു, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, രാഷ്ട്രീയ സ്വയം സേവകസംഘം ഉപനഗര്‍ കാര്യവാഹ് മുരളീകല്ലിക്കാട്ട് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പടിയൂര്‍, കാട്ടൂര്‍, മുരിയാട്, ആളൂര്‍, വേളൂക്കര പഞ്ചായത്തുകളില്‍ പ്രകടനം നടന്നു.

Leave a comment

Top