കൂടൽമാണിക്യം കീഴേടമായ കീഴ്മാട് ശ്രീ വെള്ളൂപ്പാടത്ത് ഭഗവതി ക്ഷേത്രത്തിൽ ആത്മീയ പ്രഭാഷണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കീഴേടമായ ആലുവ കീഴ്മാട് ശ്രീ വെള്ളൂപ്പാടത്ത് ഭഗവതി ക്ഷേത്രത്തിൽ ആചാര്യൻ പള്ളിക്കൽ സുനിൽ നടത്തുന്ന ആത്മീയ പ്രഭാഷണം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. അന്യാധീനപ്പെട്ടു പോയിരുന്ന കീഴ്മാട് ക്ഷേത്രത്തിന്റെ 4.23 ഏക്കർ സ്ഥലം നിയമനടപടികളുടെ സഹായത്തോടെ കൂടൽമാണിക്യം ദേവസ്വത്തിനു അനുകൂലമായ വിധി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.

കൂടൽമാണിക്യം ദേവസ്വത്തിന്റെ ഈ ഭൂമി വർഷങ്ങൾക്കു മുൻപ് കയ്യേറുകയും പിനീട് അന്യാധീനപ്പെട്ടു പോവുകയുമാണ് ഉണ്ടായത്. കീഴ്മാട് ഭക്ത ജനങ്ങളുടെ സഹായത്താൽ ഈ ഭൂമി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ 6 സെന്റ് വിലക്കു വാങ്ങിയ ഭൂമിയിലാണ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിയമ നടപടികളിലൂടെ ഈ ഭൂമി തിരിച്ചു പിടിച്ച് അവിടെ ഭഗവതി ക്ഷേത്രം പുനർസ്ഥാപിക്കണമെന്നും കൂടൽമാണിക്യത്തിന്റെ കീഴേടമായി തുടർന്നും കൊണ്ടുപോകാണമെന്നുമാണ് നാട്ടുകാരുടെ ആഗ്രഹം.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top