മാസങ്ങളോളം തകർന്നു കിടന്ന ഫുട്പാത്തിലെ സ്ലാബ് മാറ്റി

ഇരിങ്ങാലക്കുട : അധികൃതരുടെ കടുത്ത അവഗണന മൂലം നഗരഹൃദയത്തിലെ പ്രധാന വീഥിയിലെ ഫുട്പാത്തിൽ അപകടകെണിയായ് തകർന്ന് കിടന്നിരുന്ന സ്ലാബ് ബുധനാഴ്ച വാർഡ് കൗൺസിലർ ഇടപെട്ടാണ് മാറ്റി സ്ഥാപിച്ചത്. ടൗൺ ഹാളിനു പുറകിലെ കല്ലട ജങ്ഷന് സമീപത്തെ വൺവേ ആരംഭിക്കുന്നിടത്താണ് റോഡരികിലെ സ്ലാബ് പൊളിഞ്ഞ് ഗർത്തം രൂപപ്പെട്ട് വഴിയാത്രക്കാർക്ക് ഭീഷണിയായ് തുടർന്നിരുന്നത്. കമ്പികൾ പുറത്തായ തകർന്ന സ്ലാബ് വഴിയരികിൽ കിടക്കുന്നത് അപകടസാധ്യത വർദ്ധിപ്പിച്ചിരുന്നു. . തുരുമ്പെടുത്ത ഒരു ടാർ വീപ്പ കൊണ്ട് ഫുട്പാത്തിലെ കുഴി ഇപ്പോൾ താൽകാലികമായി മൂടിവച്ചിരിക്കുകയായിരുന്നു. വൺവെയിലൂടെ അമിതവേഗതയിൽ വരുന്ന ബസുകളിൽ നിന്ന് രക്ഷപെടാൻ യാത്രക്കാർ അരിക് ചേർന്ന് നടക്കുമ്പോൾ പൊട്ടിയ സ്ലാബും കുഴിയും തടസ്സമായിരുന്നു.

related news : റോഡരികിലെ സ്ലാബ് തകർന്നീട്ട് മാസങ്ങൾ : അപകടക്കെണി തുടരുന്നു

Leave a comment

490total visits,3visits today

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top