ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകൾ- “കവിതാസംഗമം” പുസ്തകപ്രകാശനം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകൾ ഉൾകൊള്ളുന്ന സമാഹാരം “കവിതാസംഗമം” സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ മെയ് 20 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ്ആൻഡ് എസ് ഹാളിൽ കവി സെബാസ്റ്റ്യൻ, പ്രൊഫ. സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. പി.കെ ഭരതൻമാസ്റ്റർ ഉദ്‌ഘാടനം ചെയുന്ന ചടങ്ങിൽ ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും, സാഹിത്യനിരൂപകനുമായ കെ.ഹരി പുസ്തകപരിചയം നടത്തും. പുറംചട്ട രൂപകൽപന ചെയ്ത രവീന്ദ്രൻ വലപ്പാട്, കവി പി എൻ സുനിൽ എന്നിവരെ ആദരിക്കുന്നു.

കവിതാസംഗമ സമാഹാരത്തിൽ ഉൾപ്പെട്ട 34 കവികൾ : പ്രൊഫ. മാമ്പുഴകുമാരൻ , ലക്ഷ്മണൻ നായർ, വി ആർ ദേവയാനി, രാധിക സനോജ്, ഉണ്ണികൃഷ്‌ണൻ കിഴുത്താനി, സദാനന്ദൻ പൂവത്തുംകടവിൽ, രോഷ്നി സ്വപ്ന, ഷീബ ജയചന്ദ്രൻ, ബാബു കോടശ്ശേരി, ശ്രീല വി വി, ഹിത ഈശ്വരമംഗലം, മഞ്ജുള, പി.എൻ സുനിൽ, അരുൺ ഗാന്ധിഗ്രാം, കൃഷ്‌ണകുമാർ മാപ്രാണം, സിമിത ലെനേഷ്, റോസിലി മേലിയ, പി.എം ഉമ, ഷിഹാബ് ഖാദർ , ഒ എ കുഞ്ഞുമുഹമ്മദ്, വി.ജി പാർവ്വതി, ഐശ്വര്യ കെ.എസ്, അനന്യ ഒ, സുഷ്മിത ശശികുമാർ, കുറ്റിപ്പുഴ വിശ്വനാഥൻ, പി.എൻ സുരൻ, കെ വേണുഗോപാൽ, കൃഷ്‌ണനുണ്ണി ജോജി, പ്രവിൺ എം കുമാർ, അനിൽ സേതുമാധവൻ, റെജില ഷെറിൻ, പ്രവിൺ പിഷാരടി, രാധാകൃഷ്‌ണൻ വെട്ടത്ത്, രാജേഷ് തെക്കിനിയേടത്ത്.

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
  •  
Top