എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്കി ബിജെപിയുടെ ആദരം

ഇരിങ്ങാലക്കുട : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിനിക്ക് ബിജെപിയുടെ ആദരം. മാപ്രാണം സ്വദേശിയായ വെള്ളാഞ്ചേരി സെന്തിൽ കുമാറിന്‍റെയും, മിനിയുടെയും മകളായ അമൃത വി എസ് നെയാണ് ബിജെപി 48-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. മാപ്രാണം ഹോളിക്രോസ്സ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് അമൃത. ബൂത്ത് പ്രസിഡണ്ട് കണ്ണൻ.കെ.പി . മണ്ഡലം സെക്രട്ടറി സുനിൽ ഇല്ലിക്കൽ, മുനിസിപ്പൽ പ്രസിഡണ്ട് വി.സി.രമേഷ്, വിക്രം, കർണ്ണൻ. വി ബി . പവനൻ, സുനിൽ, സുരേന്ദ്രൻ,ഗിരി, മിഥുൻ, മോഹനൻ, അനീഷ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top