റോഡരികിലെ സ്ലാബ് തകർന്നീട്ട് മാസങ്ങൾ : അപകടക്കെണി തുടരുന്നു

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഏറെ തിരക്കുള്ള ടൗൺ ഹാളിനു പുറകിലെ കല്ലട ജംഗ്‌ഷനിലെ വൺവേ റോഡരികിലെ സ്ളാബ് തകർന്നീട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. സമീപത്തെ മെട്രോ ആശുപത്രിയിലേക്ക് പോകുന്ന രോഗികളും സ്കൂൾ തുറന്നാൽ ഗേൾസ് സ്കൂളിലേക്ക് വിദ്യാർത്ഥികൾ പോകുന്ന പ്രധാന വഴിയാണിത്. സ്ലാബ് തകർന്ന് മൂന്നടിയോളം താഴ്ചയുള്ള ഗർത്തം അപകടകെണിയായി തുടരുകയാണ്. കമ്പികൾ പുറത്തായ തകർന്ന സ്ലാബ് വഴിയരികിൽ കിടക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. തുരുമ്പെടുത്ത ഒരു ടാർ വീപ്പ കൊണ്ട് ഫുട്പാത്തിലെ കുഴി ഇപ്പോൾ താൽകാലികമായി മൂടിവച്ചിരിക്കുകയാണ്. വഴിയിലൂടെ അമിതവേഗതയിൽ വരുന്ന ബസുകളിൽ നിന്ന് രക്ഷപെടാൻ യാത്രക്കാർ അരിക് ചേർന്ന് നടക്കുമ്പോൾ പൊട്ടിയ സ്ലാബും കുഴിയും തടസ്സമായി നിൽക്കുകയാണ്.

related news : മാസങ്ങളോളം തകർന്നു കിടന്ന ഫുട്പാത്തിലെ സ്ലാബ് മാറ്റി

Leave a comment

460total visits,1visits today

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top