ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനം പിൻവലിക്കുക : വിശ്വ ഹിന്ദു പരിഷത്ത്

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിന്‍റെ സ്ഥലത്ത് സ്വകാര്യ കമ്പനിക്ക് പെട്രോൾ പമ്പ് നടത്താനും ഷോപ്പിംഗ് കോംപ്ലെക്സ് പണിയാനും കൊടുക്കാനുള്ള ദേവസ്വത്തിന്‍റെ തീരുമാനം പിൻവലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിന്‍റെ ഇരിങ്ങാലക്കുടയിൽ നടന്ന പ്രഖണ്ഡ് പ്രവർത്തക യോഗം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പാട്ടത്തിനു കൊടുക്കുകയല്ല കൊടുത്തത് തിരിച്ചു വാങ്ങുകയാണ് വേണ്ടതെന്നും യോഗത്തിൽ അഭിപ്രായം വന്നു. ജില്ലാ പ്രസിഡണ്ട് എ പി ഗംഗാധരൻ ആമുഖ പ്രഭാഷണം നടത്തി. പ്രവർത്തകയോഗത്തിൽ പ്രഖണ്ഡ് സെക്രട്ടറി പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്‍റ് സെക്രട്ടറി അഭിലാഷ് കണ്ടാരംതറ മുഖ്യ പ്രഭാഷണം നടത്തി . യു കെ ശിവാജി, വി ആർ മധു. എം കെ കുമാരൻ  എന്നിവർ സംസാരിച്ചു.

Leave a comment

  • 36
  •  
  •  
  •  
  •  
  •  
  •  
  •  
Top