ഠാണ- ബസ് സ്റ്റാന്‍ഡ് റോഡ് ഗതാഗതം 14 വരെ പൂര്‍ണമായി നിരോധിച്ചു

ഇരിങ്ങാലക്കുട : ഠാണ- കൂടല്‍മാണിക്യം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന്റെ പണികള്‍ നടക്കുന്നതിനാൽ ബുധനാഴ്ച മുതല്‍ നവംബർ 14-വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. നിലവില്‍ ഒരുവശത്തേയ്ക്ക് മാത്രമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഠാണാവില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ഹാള്‍ റോഡിലൂടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തണമെന്നും, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പുറപ്പെടുന്ന വാഹനങ്ങള്‍ ക്രൈസ്റ്റ് കോളേജ് വഴി പോകണമെന്നും അസി. എന്‍ജിനീയര്‍ അറിയിച്ചു.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top