കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച മൃദംഗ അരങ്ങേറ്റം ശ്രദ്ദേയമായ്

ഇരിങ്ങാലക്കുട : കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ അവതരിപ്പിച്ച മൃദംഗ അരങ്ങേറ്റം ശ്രദ്ദേയമായ്. പ്രശസ്ത പുല്ലാംകുഴൽ വിദ്വാൻ രമണി ത്യാഗരാജന്‍റെ സംഗീതക്കച്ചേരിക്ക് മൃദംഗത്തിലും ഘടത്തിലും ഗഞ്ചിറയിലും പക്കമേളമൊരുക്കിയാണ് കളരിയിലെ വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചത്. മൂന്നാല് വർഷത്തെ പഠനം കൊണ്ടാണ് രമണി ത്യാഗരാജന്‍റെ പുല്ലാംകുഴൽ വാദനത്തിന് പക്കമേളമൊരുക്കാൻ കളരിയിലെ വിദ്യാർത്ഥികളായ ഭാരത് കൃഷ്‌ണ, സംഗമേശ് കൃഷ്‌ണ, നവനീത് കൃഷ്‌ണ, ശ്രീഹരി കെ എസ് എന്നിവർ മൃദംഗത്തിലും സേനാപതി ഘടത്തിലും വിശ്വജിത്ത് ഗഞ്ചിറയിലും അരങ്ങേറ്റം കുറിക്കാൻ പ്രാഗത്ഭ്യവും നേടിയത്.

അരങ്ങേറ്റമായിരുന്നീട്ടുകൂടി ഇത്രയും പ്രശസ്തനായ സംഗീത വിദ്വാന്‍റെ കൂടെ പക്കമേളം വായിക്കുവാൻ സാധിച്ചത് പ്രേഷകരുടെ പ്രശംസ പിടിച്ചുപറ്റി. പരിപാടിയിൽ അതുല്യകൃഷ്‌ണ, ദേവൂട്ടി എന്നിവർ ഭരതനാട്യവും ദീപ്തി പി , ദിവ്യ പി എന്നിവർ സംഗീത കച്ചേരിയും അവതരിപ്പിച്ചു. കളരിയിലെ ജൂനിയർ വിദ്യാർത്ഥികൾ തനിയാവർത്തനോടൊപ്പം പങ്കെടുത്തത് ശ്രോതാക്കൾക്ക് ഹൃദ്യാനുഭവമായ്. പ്രൊഫ. വി.കെ ലക്ഷ്മണൻ നായർക്കും പ്രൊഫ. സാവിത്രി ലക്ഷ്മണനും കച്ചേരി അവതരിപ്പിച്ച രമണി ത്യാഗരാജനും, വീരമണിക്കും മൊമെന്‍റോയും പൊന്നാടയും നൽകി ആദരിച്ചു.

Leave a comment

  • 54
  •  
  •  
  •  
  •  
  •  
  •  
Top