ഖാദർ പട്ടേപ്പാടം രചിച്ച 40 ഗാനങ്ങളുടെ ഓഡിയോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഖാദർ പട്ടേപ്പാടം രചിച്ച നാല്പത് ഗാനങ്ങളുടെ ഓഡിയോ പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ ഹരി ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സുരേഷ് പി.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നളിനി ബാലകൃഷ്ണൻ, കെ.കെ.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. വിദ്യാധരൻ മാസ്റ്റർ, എ.അനന്തപത്മനാഭൻ, അസീസ്ബാവ, ജോജി ജോൺസ്, പ്രസാദ് ഞെരുവശ്ശേരി, മുരളീധരൻ, റിയാദ്, കെ.രാജലക്ഷ്മി എന്നിവർ ഈണം നല്കിയ ഗാനങ്ങളൂടെ ആലാപനം സുജാത, പി.ജയചന്ദ്രൻ, ജി.വേണുഗോപാൽ, ശ്വേത, ബിജുനരായണൻ, ഫ്രാങ്കോ, ഒ.യു.ബഷീർ, കല്ലറ ഗോപൻ, കണ്ണൂർ ഷരീഫ്, രഹന, അഫ്സൽ, മാർക്കോസ് എന്നിവരാണ് . വിതരണം സൗജന്യം

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top