ഏകദിന പ്രാണായാമ ധ്യാനപരിശീലനം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 19 ന്


ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്‍റർനാഷണൽ സ്കൂൾ ഓഫ് ചാരിറ്റബിൾ ട്രസ്റ്റ് കേരളയുടെയും ഇരിങ്ങാലക്കുട നഗരസഭയുടെയും ആഭിമുഖ്യത്തിൽ ആർഷയോഗ ഗുരുകുലം ട്രസ്റ്റ്, ഇരിങ്ങാലക്കുട കേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആചാര്യ എം സുരേന്ദ്രനാഥ് നയിക്കുന്ന ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4:30 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടത്തുന്നു.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ജില്ലാ സെഷൻസ് ജഡ്ജ് ജി.ഗോപകുമാർ ഉദ്‌ഘാടനം നിർവ്വഹിക്കും.ഭക്ഷണം ഉൾപ്പെടെ രജിസ്‌ട്രേഷൻ ഫീ 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് ആർഷയോഗ കേന്ദ്ര 9747430985 , 9961227515 എന്നി നമ്പറുകളിൽ ബദ്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തിൽ ഷൈജു തെയ്യശേരി, ദിവ്യ ഷൈജു, കൃഷ്‌ണകുമാർ സി, സോണി കൃഷ്‌ണകുമാർ, ഉമ സുകുമാരൻ, അബ്‌ദുൾ ബഷീർ പി എ , സുധീദ്രൻ എന്നിവർ പങ്കെടുത്തു.

Leave a comment

  • 67
  •  
  •  
  •  
  •  
  •  
  •  
Top