ദ്വിദിന സംഗീത പഠനശിബിരം മെയ് 26 , 27 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരം മെയ് 26 , 27 തിയ്യതികളിൽ സംഘടിപ്പിക്കുന്നു. മെയ് 26 ശനിയാഴ്ച 9 :30 മുതൽ 1 മണി വരെ മഹാരാജ സ്വാതി തിരുനാളിന്റെ അപൂർവ്വകൃതികൾ, 2 മണി മുതൽ 4 മണി വരെ ത്രിമൂർത്തികളുടെ കൃതികൾ എന്നിവയുടെ സംഗീത ക്ലാസ്സുകളും 5 മണിക്ക് താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്ക് ആദരിക്കലും നടക്കുന്നു. 5:30 ന് ആവണീശ്വരം എസ് ആർ വിനു നയിക്കുന്ന വയലിൻ കച്ചേരി. മൃദംഗം: ബോംബെ കെ.ബി ഗണേശ്, ഘടം: വാഴപ്പള്ളി കൃഷ്‌ണകുമാർ.

മെയ് 27 ഞായറാഴ്ച സംഗീതക്ലാസ്സുകൾക്ക് ശേഷം കോട്ടക്കൽ രഞ്ജിത്ത് വാര്യർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. വയലിൻ : രഘു, മൃദംഗം : രമേശ് ചന്ദ്രൻ, ഘടം : ബിജയ് ശങ്കർ, ഗഞ്ചിറ :സുജേഷ് ചിറക്കൽ. വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിലാണ് സംഗീത ക്ലാസുകൾ സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും, കൂടുതൽ വിവരങ്ങൾക്ക് : 9995834829 .

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
Top