നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് നൽകുന്ന ആർദ്രം പദ്ധതിയുടെ ഉദ്‌ഘാടനം ശനിയാഴ്ച 4:30 ന്

ഇരിങ്ങാലക്കുട : സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നിരാലംബരും അർഹരുമായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്ന് നൽകുന്ന ആർദ്രം പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം മെയ് 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4:30 ന് ഠാണാവിലുള്ള നീതി മെഡിക്കൽസിനു സമീപം മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്‌ണൻ  നിർവ്വഹിക്കുന്നു. സംഘം പ്രസിഡന്റ് അഡ്വ. എം എസ് അനിൽകുമാർ അദ്ധ്യക്ഷനായിരിക്കും. തത്സമയം സംപ്രേഷണം ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമിൽ ലഭ്യമാണ്.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top